സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കി

Newsroom

Picsart 23 05 19 11 34 47 384
Download the Fanport app now!
Appstore Badge
Google Play Badge 1

ഇവാൻ വുകമാനോവിചിന്റെ അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ദോവൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിൽ കരാർ പുതുക്കി. 2025വരെയുള്ള കരാർ അദ്ദേഹം ഒപ്പിവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവാൻ വിലക്ക് നേരിടുന്ന സാഹചര്യത്തിൽ കേരളത്തിൽ നടന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഫ്രാങ്ക് ദോവൻ ആയിരുന്നു. ഇനി ഇവാൻ വിലക്ക് തീർന്ന് ടച്ച് ലൈനിൽ എത്തുന്നത് വരെയും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ ചുമതല വഹിക്കുക.

20220804 211124

മുൻ ബെൽജിയൻ ദേശീയ ഫുട്ബോൾ താരമായ ഫ്രാങ്ക് ദോവൻ 2022 ഓഗസ്റ്റ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ഉണ്ട്.
ബെൽജിയൻ ക്ലബായ ബീർസ്കോട്ടിൽ ആയിരുന്നു ഇതിനു മുമ്പ് നാലു വർഷമായി ഫ്രാങ്ക് പ്രവർത്തിച്ചിരുന്നത്. മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയുടെ യൂത്ത് ടീമിന്റെ പരിശീലകൻ ആയിട്ടുണ്ട്. ബെൽജിയൻ ക്ലബായ വെർസ്റ്റെലോക്ക് ആയി കളിച്ചിട്ടുള്ള അദ്ദേഹം അവരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. ബെൽജിയൻ ക്ലബായ ഗെന്റിനായി ഫ്രാങ്ക് ദോവൻ ദീർഘകാലം കളിച്ചിട്ടുണ്ട്. 1991ൽ ആയിരുന്നു അദ്ദേഹം ബെൽജിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്.

Story Highlights: Kerala Blasters’ Assistant Coach, Frank Dauwen extended his contract