മഹാരാജ് എഫ് സിക്ക് ആദ്യ വിജയം

ഐ ലീഗ് യോഗ്യത റൗണ്ടിൽ മദൻ മഹാരാജ് എഫ് സിക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ റൈന്റിത് സ്പോർട്സ് ക്ലബിനെ ആണ് മഹാരാജ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ആണ് വിജയ ഗോൾ വന്നത്. വിദേശ താരം ലവ്ഡേ ഒകെചുകു ആണ് 91ആം മിനുട്ടിൽ വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ മഹാരാജിന് 2 മത്സരങ്ങളിൽ നിന്ന് നാലു പോയിന്റായി. ഇപ്പോൾ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് മഹാരാജ് ഉള്ളത്.

നാളെ ലീഗ് യോഗ്യത റൗണ്ടിൽ കോർബറ്റ് കെങ്ക്രെ എഫ് സിയെയും ഡെൽഹി എഫ് സി കേരള യുണൈറ്റഡിനെയും നേരിടും.