ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന സൂചന നൽകി നെയ്മർ

20210706 124158
Credit: Twitter

അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പ് ആയിരിക്കും തന്റെ അവസാന ലോകകപ്പ് എന്ന് സൂചന നൽകി ബ്രസീലിയൻ താരം നെയ്മർ. ബ്രസീലിന് ഒപ്പം ഒരു ലോകകപ്പ് കിരീടം നേടുക ആണ് തന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ അത് നേടാനുള്ള അവസാന അവസരം 2022 ലോകകപ്പ് ആകും എന്നാണ് താൻ കരുതുന്നത്. അതും കഴിഞ്ഞ് അടുത്ത ലോകകപ്പ് ഫുട്ബോൾ ലോകത്ത് തുടരാൻ മാത്രമുള്ള മാനസിക കരുത്ത് തനിക്ക് ഉണ്ട് എന്ന് തോന്നുന്നില്ല എന്ന് നെയ്മർ പറഞ്ഞു .

“ലോകകപ്പിൽ മികച്ച രീതിയിൽ കളിക്കാൻ ഞാൻ എല്ലാം ചെയ്യും, എന്റെ നാടിനൊപ്പം വിജയിക്കാൻ എല്ലാം ചെയ്യും. ഞാൻ ചെറുപ്പം മുതൽ കാണുന്ന ഏറ്റവും വലിയ സ്വപ്നം ആണ് ലോകകപൊ കിരീടം. എനിക്ക് അത് നേടാൻ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” നെയ്മർ പറഞ്ഞു.

2002നു ശേഷം ഇതുവരെ ബ്രസീൽ ലോകകപ്പ് നേടിയിട്ടില്ല. നെയ്മർ 2014ലും 2018ലും ബ്രസീലിന് ഒപ്പം ലോകകപ്പിൽ ഉണ്ടായിരുന്നു. 2014ൽ സെമി ഫൈനലിലും 2018ൽ ക്വാർട്ടർ ഫൈനലിലും ബ്രസീലിന്റെ കുതിപ്പ് അവസാനിച്ചു.

Previous articleമഹാരാജ് എഫ് സിക്ക് ആദ്യ വിജയം
Next articleസുനിൽ നരൈന്റെ സ്പിന്‍ കുരുക്കിൽ വീണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍