“കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടണം” – ലൂണ

കഴിഞ്ഞ സീസണിൽ നിരാശ തീർക്കാനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. കഴിഞ്ഞ ദിവസം മലയാള ദിനപത്രമായ സുപ്രഭാതത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ലൂണ.

ഹീറോ ISL 2022-2023 സീസണിൽ കിരീടം നേടുക എന്ന സ്വപ്നവുമായാണ് ഞങ്ങൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടണം. ലൂണ പറയുന്നു. ആരാധകരും മാനേജ്‌മെന്റും ക്ലബ്ബിൽ അർപ്പിക്കുന്ന പ്രതീക്ഷയ്‌ക്ക്, ഞങ്ങൾക്ക് പ്രതിഫലം നൽകേണ്ടതുണ്ട് എന്ന് ലൂണ പറഞ്ഞു. ടീം മുഴുവനും ആ ലക്ഷ്യം നേടാനുള്ള യാത്രയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൂണ

സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഞങ്ങളുടെ മനസ്സിലില്ല എന്നും വിജയത്തോടെ സീസൺ തുടങ്ങുകയാണ് ടീമിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്ന് നയിച്ച താരമാണ് ലൂണ. കഴിഞ്ഞ സീസണിൽ ആറ് ഗോളും ഏഴ് അസിസ്റ്റും ലൂണ നേടിയിരുന്നു