“മികച്ച ക്രൊയേഷ്യൻ താരമാകാനെ മോഡ്രിചിന് പറ്റൂ, ലോകത്ത് മികച്ചത് മെസ്സി തന്നെ”

ലോക ഫുട്ബോളറാകാ മോഡ്രിചിന് യോഗ്യത ഇല്ലായെന്ന് മുൻ ബാഴ്സലോണ പരിശീലകനും ഇപ്പോൾ സ്പാനിഷ് പരിശീലകനുമായ ലൂയിസ് എൻറികെ. മോഡ്രിചിനെ ലോകത്തെ മികച്ച താരമായി കാണാൻ കഴിയില്ല. ക്രൊയേഷ്യയിലെ മികച്ച താരത്തിനെ ആണ് നോക്കുന്നതെങ്കിൽ മോഡ്രിച് റാകിറ്റിച്ച് എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ ലോക താരം എന്നത് മെസ്സി മാത്രമാണ്. അത് മോഡ്രിചാവില്ല. എൻറികെ പറഞ്ഞു.

ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് മെസ്സിക്ക് തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മെസ്സി മറ്റു താരങ്ങളെക്കാൾ ഒക്കെ വളരെ അധികം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മെസ്സി ലോകത്തെ എക്കാലത്തെയും മികച്ച താരമാണെങ്കിൽ ഈ വർഷം മോഡ്രിചിന് അവകാശപ്പെട്ടതാണെന്ന് ബാഴ്സലോണ താരം റാകിറ്റിച് അഭിപ്രായപ്പെട്ടിരുന്നു.

Previous articleഇന്ത്യന്‍ താരങ്ങള്‍ കുതിയ്ക്കുന്നു, പ്രണോയും ജയത്തോടെ തുടങ്ങി
Next articleപൊരുതി വീണ് സമീര്‍ വര്‍മ്മ