മുൻ ലിവർപൂൾ താരം ലൂകാസ് ലീവ വിരമിച്ചു

Newsroom

മുൻ ലിവർപൂൾ മിഡ്ഫീൽഡർ ലൂകാസ് ലീവ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മേഴ്സ് സൈഡിൽ 10 വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് ലൂക്കാസ് ലീവ. ലിവർപൂളിനായി 346 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഡിസംബറിൽ തന്റെ ആദ്യ ക്ലബ്ബായ ഗ്രെമിയോയുമായിൽ പ്രീ-സീസൺ സമയത്ത് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടർന്ന് 36 കാരനായ ലീവ ഫുട്ബോളിൽ നിന്ന് താൽക്കാൽ ബ്രേക്ക് എടുത്തിരുന്നു.

ലൂകാസ് 23 03 18 01 25 46 972

വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ആണ് ലൂജാസ് വിരമിക്കൽ സ്ഥിരീകരിച്ചത്‌. 2007-ൽ ആയിരുന്നു ബ്രസീലിയൻ ടീമായ ഗ്രെമിയോയിൽ നിന്ന് ലൂക്കാസ് ലിവർപൂളിൽ ചേർന്നത്. 2012-ൽ തന്റെ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തി. 2017ൽ ആയിരുന്നു ലൂക്കാസ് ലിവർപൂൾ വിട്ടത്. പിന്നീട് ഇറ്റലിയിലെ സീരി എ ക്ലബായ ലാസിയോയിൽ ചേർന്നു – അവിടെ അദ്ദേഹം അഞ്ച് സീസണുകൾ ചെലവഴിച്ചു,