മുൻ ലിവർപൂൾ ഗോൾകീപ്പർ ടോമി ലോറൻസ് അന്തരിച്ചു

മുൻ ലിവർപൂൾ ഗോൾകീപ്പർ ടോമി ലോറൻസ് നിര്യാതനായി. 77 വയസ്സായിരുന്നു. ‘ദി ഫ്ലെയിങ് പിഗ്’ എന്നറിയപ്പെട്ടിരുന്ന ടോമി ലോറൻസ് ലിവർപൂളിനായി 390 മത്സരങ്ങളിൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്‌. 14 വർഷത്തോളം ലിവർപൂളിനൊപ്പം ഉണ്ടായിരുന്നു ഈ സ്കോട്ടിഷ് താരം.

1965ൽ ലിവർപൂൾ എഫ് എ കപ്പ് ചാമ്പ്യന്മാരായപ്പോൾ ടീമിന്റെ ഗോക്ക് വല കാത്തതും ടോമി ആയിരുന്നു. രണ്ട് തവബ്ബ ലിവർപൂളിനൊപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. താരത്തിന്റെ മരണത്തിൽ ലിവർപൂൾ ക്ലബ് ട്വിറ്ററിൽ ദുഃഖം രേഖപ്പെടുത്തി.

1971ലാണ് ടോമി ലിവർപൂൾ വിട്ടത്. സ്കോട്ലാന്റിനായി രാജ്യാന്തര മത്സരങ്ങളിലും വല കാത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ട് പുതിയ താരങ്ങളെ കൂടെ ടീമിലെത്തിച്ച് എഫ് സി ഗോവ
Next articleഹറികെയിന്‍സിന്റെ ജൈത്രയാത്ര തുടരുന്നു, ഹീറ്റിനെതിരെ 3 റണ്‍സ് ജയം