ലിവർപൂൾ, ആഴ്‌സണൽ ഇതിഹാസതാരം റെ കെന്നഡി അന്തരിച്ചു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ, ആഴ്‌സണൽ ഇതിഹാസതാരമായ ഇംഗ്ലീഷ് താരം റെ കെന്നഡി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 70 മത്തെ വയസ്സിൽ ആണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. വർഷങ്ങളായി പാർക്കിൻസൻസ് രോഗത്തിന്റെ പിടിയിൽ ആയിരുന്നു അദ്ദേഹം. ആഴ്‌സണലിൽ മുന്നേറ്റനിര താരമായി കരിയർ തുടങ്ങിയ അദ്ദേഹം 150 ൽ ഏറെ മത്സരങ്ങൾ ആഴ്‌സണലിന് ആയി കളിച്ചിട്ടുണ്ട്.

1970-71 ലെ ലീഗ്, കപ്പ് ഡബിൾ നേടിയ ടീമിൽ അംഗമായ അദ്ദേഹം ടോട്ടൻഹാമിനു എതിരെ വൈറ്റ് ഹാർട്ട് ലൈനിൽ വിജയഗോൾ നേടിയാണ് ആഴ്‌സണലിന് ലീഗ് കിരീടം നേടി നൽകിയത്. തുടർന്ന് 1974 മുതൽ 1982 വരെ ലിവർപൂളിന് ആയി കളിച്ച അദ്ദേഹം 270 ൽ ഏറെ മത്സരങ്ങൾ അവർക്ക് ആയി കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ ലിവർപൂൾ 5 ലീഗ് കിരീടങ്ങളും 3 യൂറോപ്യൻ കപ്പും ആണ് നേടിയത്. ഇംഗ്ലണ്ടിന് ആയി 17 മത്സരങ്ങൾ കളിച്ച അദ്ദേഹം 3 ഗോളുകളും നേടിയിട്ടുണ്ട്.