കർണാടക ഡെൽഹിക്ക് എതിരെ

Img 20211201 010401

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ (ബുധന്‍) രണ്ട് മത്സരങ്ങള്‍. രാവിലെ 9.30 ന് നടക്കുന്ന മത്സരത്തില്‍ കര്‍ണാടക ഡല്‍ഹിയെ നേരിടും. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് കര്‍ണാടകയുടെ വരവ്. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. കര്‍ണാടക ഡല്‍ഹിയോട് പരാജപ്പെടുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന മത്സരത്തില്‍ ഗോവ ജാര്‍ഖണ്ഡിനെ നേരിടും. ആദ്യ മത്സരം ജയിച്ചാണ് ജാര്‍ഖണ്ഡിന്റെ വരവ്.

Previous articleലിവർപൂൾ, ആഴ്‌സണൽ ഇതിഹാസതാരം റെ കെന്നഡി അന്തരിച്ചു
Next articleഹാട്രിക്കുമായി മരിയോ പാസാലിച്, വമ്പൻ ജയവുമായി അറ്റലാന്റ