പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെക്ക് ഫ്രഞ്ച് സൂപ്പർ കപ്പ്

Lille French Super Cup Champions

വമ്പന്മാരായ പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് ചാമ്പ്യന്മാർ. ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോൽപിച്ചാണ് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 8 വർഷം തുടർച്ചയായി ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം നേടിയതിന് ശേഷമാണ് പി.എസ്.ജി ഫൈനലിൽ പരാജയപ്പെട്ടത്. ലില്ലെയുടെ ആദ്യ ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം കൂടിയാണിത്.

ആദ്യ പകുതിയിൽ ലില്ലെ താരം ഷേക്കയുടെ തണ്ടർ ബോൾട്ട് ഗോളിലാണ് പി.എസ്.ജി പരാജയം സമ്മതിച്ചത്. കഴിഞ്ഞ ലീഗ് സീസണിലും പി.എസ്.ജിയെ മറികടന്ന് ലില്ലെ ഫ്രാൻ‌സിൽ കിരീടം നേടിയിരുന്നു. സൂപ്പർ താരങ്ങളായ എമ്പപ്പെയും നെയ്മറും ഇല്ലാതെയാണ് പി.എസ്.ജി ഇറങ്ങിയതെങ്കിലും അച്റഫ് ഹകീമി, ഹെരേര, ഐകാർഡി എന്നിവരെ അണിനിരത്തിയാണ് പി.എസ്.ജിക്കെതിരെ ഇറങ്ങിയത്.

Previous articleജയ് ഹോ!!! ചരിത്രം വഴിമാറി, ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ
Next articleമെക്സിക്കോയോ തോൽപ്പിച്ച് ഗോൾഡ് കപ്പ് കിരീടം സ്വന്തമാക്കി അമേരിക്ക