വെറാട്ടി പരിക്ക് കാരണം ഒരു മാസത്തേക്ക് പുറത്ത്

Verratti Italy Train 1080x668

ഇടുപ്പിന് പരിക്കേറ്റ മാർക്കോ വെറാട്ടി ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് പി എസ് ജി അറിയിച്ചു‌, ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങളും ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ മത്സരവും അദ്ദേഹത്തിന് നഷ്ടമാകും. ഞായറാഴ്‌ച മാഴ്‌സെയും പിഎസ്‌ജിയും തമ്മിൽ നടന്ന ലീഗ് 1 പോരാട്ടത്തിനിടെ ആയിരുന്നു വെറാട്ടിക്ക് പരിക്കേറ്റത്. 28കാരനായ താരത്തിന് പരിക്ക് പതിവാണ്.

നവംബർ 12-ന് നടക്കുന്ന ഇറ്റലിയുടെ നിർണായകമായ ലോകകപ്പ് യോഗ്യതാ മത്സരവുൻ വെറാട്ടിക്ക് നഷ്ടമാകും. ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാകും എന്ന് നിർണയിക്കുന്ന മത്സരത്തിൽ ഇറ്റലി സ്വിറ്റ്‌സർലൻഡിനെ ആണ് അന്ന് നേരിടേണ്ടത്. നവംബർ 24ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടവും വെറാട്ടിക്ക് നഷ്ടമായേക്കും

Previous articleന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കി ഹാരിസ് റൗഫ്
Next articleആഴ്‌സണലിൽ കളിക്കാൻ ഇനിയും വില്യം സാലിബ എന്താണ് തെളിയിക്കേണ്ടത്?