പി എസ് ജി പരിശീലകനെ പുറത്താക്കി

20201224 162420
credit: Twitter
- Advertisement -

പി എസ് ജി പരിശീലകൻ തോമസ് ടൂഹലിനെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ലീഗിലെ മോശം പ്രകടനമാണ് ടൂഹലിനെ പുറത്താക്കാനുള്ള കാരണം. ലീഗിൽ പി എസ് ജി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എന്നാൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിയോണിനെക്കാൾ വെറും ഒരു പോയിന്റ് മാത്രം പിറകിലാണ് പി എസ് ജി ഉള്ളത്. ഈ സീസണിൽ ആണെങ്കിൽ ലീഗിൽ കളിച്ച 17 മത്സരങ്ങളിൽ നാല് മത്സരങ്ങൾ മാത്രമെ പി എസ് ജി പരാജയപ്പെട്ടിട്ടും ഉള്ളൂ.

ചാമ്പ്യൻസ് ലീഗിൽ ആണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ എത്താനും പി എസ് ജിക്ക് ആയിരുന്നു. പി എസ് ജിക്ക് ആറ് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ടൂഹൽ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ പി എസ് ജിയെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. 127 മത്സരങ്ങളിൽ പി എസ് ജിയെ പരിശീലിപ്പിച്ച ടൂഹൽ ആകെ 20 മത്സരങ്ങളിൽ മാത്രമാണ് പരാജയം അറിഞ്ഞത്. 96 വിജയവും 11 സമനിലയുമാണ് ബാക്കി ഫലം. ഇനി പോചടീനോ പകരക്കാരനായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും എത്തിയിട്ടില്ല.

Advertisement