സലാം രഞ്ജൻ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക്

Img 20201224 130149
- Advertisement -

ഐ എസ് എല്ലിൽ ഒരു വിജയം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ഈസ്റ്റ് ബംഗാൾ ജനുവരിയിൽ അവരുടെ സ്ക്വാഡ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഇതിനായി പല ഇന്ത്യൻ താരങ്ങളെയും ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യാൻ നോക്കുന്നുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ സെന്റർ ബാക്കായിരുന്ന സലാം രഞ്ജൻ സിങുമായി ഇപ്പോൾ ഈസ്റ്റ് ബംഗാൾ ചർച്ചയിലാണ്.

ഒരു സീസൺ മുമ്പ് ഈസ്റ്റ് ബംഗാൾ വിട്ട് എ ടി കെയിൽ എത്തിയ സലാം രഞ്ജൻ ഇപ്പോൾ എ ടി കെയിൽ അവസരം ഇല്ലാതെ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാളിനായി മുമ്പ് ഐലീഗിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ച വെച്ചിരുന്നു. മുമ്പ് ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിലും സലാം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സലാം രഞ്ജൻ‌. ഇന്ത്യൻ ദേശീയ ടീമിനായി പത്തിൽ അധികം മത്സരങ്ങളും സലാം രഞ്ജൻ കളിച്ചിട്ടുണ്ട്.

Advertisement