പി എസ് ജിയിൽ ഇനി പോചടീനോയുടെ തന്ത്രങ്ങൾ

20201103 142032
Credit; Twitter
- Advertisement -

പരിശീലകൻ തോമസ് ടൂഹലിനെ പുറത്താക്കിയ പി എസ് ജി പകരം എത്തിക്കുന്നത് പോചടീനോയെ ആയിരിക്കും. മുൻ സ്പർസ് പരിശീലകൻ പോചടീനോയുമായി ക്ലബ് അവസാന ഘട്ട ചർച്ചയിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനകം പോചടീനോ പി എസ് ഹു പരിശീലനായി നിയമിച്ചുള്ള പ്രഖ്യാപനം എത്തിയേക്കും.

കഴിഞ്ഞ നവംബറിൽ പോചടീനോ സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായിരുന്നു. അതിനു ശേഷം ഇതുവരെ ഒരു ജോലിയിലും പോചടീനോ പ്രവേശിച്ചിട്ടില്ല.പോചടീനോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾ ഒക്കെ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ പി എസ് ജിയിൽ അദ്ദേഹം എത്തും എന്ന് ആരും കരുതിയില്ല. പോചടീനോയുടെ അറ്റാക്കിംഗ് ശൈലി ആണ് പി എസ് ജി അദ്ദേഹത്തെ തന്നെ കോച്ചായി എത്തിക്കാൻ കാരണം. എന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടിയിട്ടില്ല എന്ന വിമർശനം പോചടീനോക്ക് എതിരെ ഉണ്ട്. ആ വിമർശനം പി എസ് ജിയിൽ അതിജീവിക്കുക ആകും പോചടീനോയുടെ പ്രധാന വെല്ലുവിളി.

Advertisement