റിലഗേഷൻ അംഗീകരിക്കില്ല, ഫ്രഞ്ച് ക്ലബ് കോടതിയിലേക്ക്

- Advertisement -

കൊറോണ കാരണം സീസൺ അവസാനിപ്പിച്ച് ടീമുകളെ റിലഗേറ്റ് ചെയ്ത ഫ്രഞ്ച് ലീഗിന്റെ രീതി ശരിയായില്ല എന്ന് റിലഗേറ്റ് ചെയ്യപ്പെട്ട ക്ലബായ അമിയെൻസ്. ഇത് നീതിയല്ല എന്നും റിലഗേഷം അംഗീകരിക്കില്ല എന്നും അമിയെൻസ് പറഞ്ഞു. 19ആമത് ഫിനിഷ് ചെയ്ത അമിയെൻസും 20ആമത് ഫിനിഷ് ചെയ്ത് ടുലൂസും ആയിരുന്നു ഫ്രഞ്ച് ലീഗിൽ നിന്ന് ഇന്ന് റിലഗേറ്റ് ചെയ്യപ്പെട്ടത്.

18ആം സ്ഥാനത്ത് ഉണ്ടായിരുന്ന നീംസിനെക്കാൾ വെറും നാലു പോയന്റ് മാത്രം പിറകിലായിരുന്നു അമിയെൻസ് ഉണ്ടായിരുന്നത്. തങ്ങൾക്ക് ഈ റിലഗേഷൻ അനീതി ആയാണ് തോന്നുന്നത് എന്ന് അമിയെൻസ് പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത തവണ റിലഗേഷൻ ഒഴിവാക്കി 22 ടീമുള്ള ലീഗ് നടത്തുന്നത് മാത്രമാണ് പരിഹാരം എന്നും അമിയെൻസ് ക്ലബ് പറഞ്ഞു.

Advertisement