റാമോസിന് വീണ്ടും പരിക്ക്

Img 20210727 182637

പരിക്ക് റാമോസിന് വീണ്ടും പ്രശ്നമായിരിക്കുകയാണ്. താരത്തിന് പരിക്കേറ്റതായി പി എസ് ജി അറിയിച്ചിരിക്കുകയാണ്. കാഫ് ഇഞ്ച്വറിയാണ്. രണ്ടാഴ്ചയോളം എങ്കിലും റാമോസ് പുറത്തിരിക്കും. താരം
പി എസ് ജിയിൽ എത്തിയിട്ട് ഇതുവരെ ക്ലബിനായി പ്രീസീസൺ മത്സരങ്ങളിൽ കളിക്കാനായിട്ടില്ല. റാമോസ് പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്തുമ്പോൾ ആണ് പുതിയ പരിക്ക് എത്തിയത്.

കഴിഞ്ഞ സീസണിലും റാമോസ് പരിക്ക് കാരണം ഏറെ കഷ്ടപ്പെട്ടിരുന്നു. 2021ൽ ആകെ ഏഴു മത്സരങ്ങൾ മാത്രമെ റാമോസ് കളിച്ചിട്ടുള്ളൂ. ഓഗസ്റ്റ് 1 ന് ലില്ലക്ക് എതിരെ നടക്കുന്ന ട്രോഫി ഡെ ചാമ്പ്യൻസ് മത്സരത്തിൽ റാമോസ്
ഉണ്ടാകില്ല. അദ്ദേഹത്തിന് ലീഗ് വണിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും.

Previous articleടോബി സ്പർസ് വിട്ട് ഖത്തറിലേക്ക്
Next articleബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്ററിനൊപ്പം പ്രിസീസൺ ക്യാമ്പിൽ ചേർന്നു