ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്ററിനൊപ്പം പ്രിസീസൺ ക്യാമ്പിൽ ചേർന്നു

20210727 190126

പുതിയ സീസോനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരുക്കങ്ങൾക്ക് കരുത്തായി ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേർന്നു. താരം ഇന്ന് കരിങ്ടനിൽ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. യൂറോ കപ്പിൽ പങ്കെടുത്തതിനാൽ രണ്ടാഴ്ച അധികം വിശ്രമിച്ചാണ് ബ്രൂണോ യുണൈറ്റഡ് ക്യാമ്പിലേക്ക് എത്തുന്നത്. താരം അടുത്ത പ്രിസീസൺ മത്സരം മുതൽ യൂണിറ്റീദിനൊപ്പം കളത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂറോ കപ്പിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ബ്രൂണോ മാഞ്ചസ്റ്ററിനൊപ്പം ഫോമിലേക്ക് തിരികെയെത്താൻ ശ്രമിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 80 മത്സരങ്ങൾ കളിച്ച ബ്രൂണോ 40 ഗോളുകളും 25 അസിസ്റ്റും ടീമിന് സംഭാവന ചെയ്തിട്ടുണ്ട്. ടീമിന് ഈ സീസണിൽ ഒരു കിരീടം നേടിക്കൊടുക്കുക ആകും ബ്രൂണോയുടെ ലക്ഷ്യം. പോഗ്ബ, മഗ്വയർ, ലുക്ക് ഷോ, സാഞ്ചോ, ലിന്ടെലോഫ് തുടങ്ങിയവരും ഉടൻ യുണൈറ്റഡ് ക്യാമ്പിലെത്തും.

Previous articleറാമോസിന് വീണ്ടും പരിക്ക്
Next articleചീന വലയിൽ ഗോൾ നിറച്ച് ഹോളണ്ട്, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ ഹോളണ്ട് നേടിയത് 21 ഗോളുകൾ