ടോബി സ്പർസ് വിട്ട് ഖത്തറിലേക്ക്

Img 20210727 172922

സ്പർസിന്റെ സെന്റർ ബാക്ക് ആയ ടോബി ആൽഡെർവെറൾഡിനെ ഖത്തർ ക്ലബായ അൽ ദുഹൈൽ സ്വന്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖാപനവും വന്നു. 2015 ജൂലൈയിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ടോബി സ്പർസിനൊപ്പം ചേർന്നത്. അന്ന് മുതൽ ഇന്ന് വരെ സ്പർസ് ഡിഫൻസിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ടോബി.

32കാരനായ ടോബി തന്റെ ആറ് വർഷത്തിനിടെ 236 മത്സരങ്ങൾ സ്പർസിനായി കളിച്ചു. ടോബിയും വെർടോങനും തമ്മിലുള്ള സ്പർസ് ഡിഫൻസ് കൂട്ടുകെട്ട് പ്രീമിയർ ലീഗിലെ തന്നെ മികച്ച ഡിഫൻസ് കൂട്ടുകെട്ടായിരുന്നു.  2014, 2018 ലോകകപ്പുകളിലും 2016, 2020 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ബെൽജിയത്തിനായി ഡിഫൻസിൽ ഇറങ്ങിയ ടോബി തന്റെ രാജ്യത്തിനായി 113 മത്സരങ്ങളിൽ ഇതുവരെ ഇറങ്ങിയിട്ടുണ്ട്

Previous articleഓസ്‌ട്രേലിയക്ക് എതിരെ സമനിലയുമായി അമേരിക്ക ക്വാർട്ടറിൽ
Next articleറാമോസിന് വീണ്ടും പരിക്ക്