റാമോസ് ഒരു മാസം പുറത്ത്

Img 20210814 133113

പി എസ് ജി ജേഴ്സിയിൽ റാമോസിനെ കാണണം എങ്കിൽ ഓഗസ്റ്റ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും. പരിക്കേറ്റ താരം ഒരു മാസത്തോളം പുറത്തിരിക്കും എന്ന് പി എസ് ജി തന്നെ അറിയിച്ചിരിക്കുകയാണ്. റാമോസ് പരിശീലനം നടത്തുന്നുണ്ട് എന്നും എന്നാൽ പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ ഒരു മാസം എങ്കിലും വേണ്ടിവരും എന്നും പി എസ് ജി അറിയിച്ചു. താരത്തിന് ഓഗസ്റ്റിലെ മത്സരങ്ങളും സ്പെയിന്റെ അന്താരാഷ്ട്ര മത്സരങ്ങളും നഷ്ടമാകും.

കാഫ് ഇഞ്ച്വറിയാണ് റാമോസിനെ അലട്ടുന്നത്. താരം
പി എസ് ജിയിൽ എത്തിയിട്ട് ഇതുവരെ ക്ലബിനായി പ്രീസീസൺ മത്സരങ്ങളിൽ പോലും കളിക്കാനായിട്ടില്ല. കഴിഞ്ഞ സീസണിലും റാമോസ് പരിക്ക് കാരണം ഏറെ കഷ്ടപ്പെട്ടിരുന്നു. 2021ൽ ആകെ ഏഴു മത്സരങ്ങൾ മാത്രമെ റാമോസ് കളിച്ചിട്ടുള്ളൂ. റാമോസ് മാത്രമല്ല ഇദ്രിസ് ഗെയ, ബെർനാട്, ദോഗ്ബ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. പരിക്ക് ഇല്ല എങ്കിലും ലയണൽ മെസ്സിയും പി എസ് ജിക്ക് വേണ്ടി ഇന്ന് ഇറങ്ങാൻ സാധ്യതയില്ല.

Previous articleഡിയേഗോ കോസ്റ്റ ഇനി ബ്രസീലിൽ
Next articleമെസ്സി ഇന്ന് കളിക്കാൻ സാധ്യത ഇല്ല