മെസ്സി ഇന്ന് കളിക്കാൻ സാധ്യത ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പി എസ് ജി ലീഗ് മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ നേരിടുമ്പോൾ ഫുട്ബോൾ പ്രേമികൾ ആകെ ഉറ്റു നോക്കുന്നത് ലയണൽ മെസ്സി പി എസ് ജിക്കായി അരങ്ങേറ്റം നടത്തുമോ എന്നതാണ്. എന്നാൽ മെസ്സി കളിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രീസീസണിൽ ഒന്നും പങ്കെടുക്കാത്ത മെസ്സി ആകെ മൂന്ന് ട്രെയിനിങ് സെഷനിൽ മാത്രമെ ഇതുവരെ പങ്കെടുത്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ മെസ്സിയെ ഇന്ന് കളിപ്പിക്കുന്നത് റിസ്ക് ആയിരിക്കും എന്ന് പി എസ് ജി കരുതുന്നു.

ഒരു ആഴ്ച കൂടെ മെസ്സി പരിശീലനം നടത്തി പൂർണ്ണ ഫിറ്റ്നെസിൽ എത്തിയ ശേഷം താരത്തെ ഇറക്കാൻ ആണ് ക്ലബ് ആലോചിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ടീമിന്റെ ഭാഗമാക്കാൻ മെസ്സി പരിശീലകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെസ്സി ബെഞ്ചിൽ എങ്കിലും ഉണ്ടാകുമോ എന്നത് കണ്ടറിയണം. മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയില്ല എങ്കിൽ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ മെസ്സിയെ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി 12.30ന് പാരീസിന്റെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരം ഇന്ത്യയിൽ ഒരു ചാനലും ടെലികാസ്റ്റ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ.