ഡിയേഗോ കോസ്റ്റ ഇനി ബ്രസീലിൽ

20210814 131407

സ്പാനിഷ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റ ഇനി ബ്രസീലിൽ. തന്റെ ജന്മനാടായ ബ്രസീലിൽ ക്ലബായ അത്ലറ്റിക്കോ ഡൊ മെറീനോയിൽ ആണ് കോസ്റ്റ കരാർ ഒപ്പുവെച്ചത്. താരം ബ്രസീൽ ക്ലബുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ജനുവരിയിൽ തന്നെ ബ്രസീലിലേക്ക് പോകാൻ കോസ്റ്റ ശ്രമിച്ചിരുന്നു എങ്കിലും താരത്തിന് ആ ട്രാൻസ്ഫർ നടത്താൻ ആയിരുന്നില്ല. അത്ലറ്റിക്കോ മാഡ്രിഡിനായാണ് അവസാനം കോസ്റ്റ കളിച്ചത്.

മുമ്പ് ചെൽസിയ കളിച്ച് ഗംഭീര പ്രകടനം നടത്തിയ ചരിത്രം കോസ്റ്റയ്ക്ക് ഉണ്ട്. മൂന്ന് സീസണിൽ ചെൽസിയിൽ ഉണ്ടായിരുന്ന കോസ്റ്റ ചെൽസിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്ക്ത്ലറ്റിക്കോ മാഡ്രിഡിൽ രണ്ടു ഘട്ടങ്ങളിലായി കളിച്ച കോസ്റ്റ അവർക്ക് ഒപ്പം രണ്ട് ലീഗ് കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിയിട്ടുണ്ട്. സ്പെയിനായി അന്താരാഷ്ട്ര തലത്തിലും കോസ്റ്റ കളിച്ചിട്ടുണ്ട്.

Previous articleതന്റെ കാലത്ത് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിൽ വേറെ ഓഫീസുദ്യോഗത്തിന് പോകേണ്ടി വരുമായിരുന്നു – സുനില്‍ ഗവാസ്കര്‍
Next articleറാമോസ് ഒരു മാസം പുറത്ത്