റാഫേൽ ഡി സിൽവ ലിയോണിൽ തന്നെ തുടരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റ്ഡ് വിങ്ബാക്ക് റാഫേൽ ഡി സിൽവ ഫ്രാൻസിൽ ലിയോണിന് ഒപ്പം തന്നെ തുടരും. രണ്ട് വർഷത്തേക്കാണ് റാഫേൽ ലിയോണിൽ കരാർ പുതുക്കിയത്. 2015 മുതൽ ലിയോണിനൊപ്പം ആണ് റാഫേൽ കളിക്കുന്നത്. ഇതുവരെ 100ൽ അധികം മത്സരങ്ങളിക് ലിയോണു വേണ്ടി റാഫേൽ കളിച്ചു.

2008 മുതൽൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിച്ച റാഫേൽ മൂന്ന് ലീഗ് കിരീടങ്ങൾ മാഞ്ചസ്റ്ററിനൊപ്പം നേടിയിരുന്നു. റാഫേൽ ഫാബിയോ ഇരട്ടകൾ ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ പ്രതീക്ഷകളായിരുന്നു. റാഫേലിന്റെ സഹോദരൻ ഫാബിയോ ഇപ്പോൾ ഫ്രഞ്ച് ലീഗിലെ തന്നെ ടീമായ നാന്റെസിന് വേണ്ടി കളിക്കുകയാണ്.