മാർസെയെയും വീഴ്ത്തി, എംബപ്പേ കരുത്തിൽ പി എസ് ജി

- Advertisement -

ബെഞ്ചിൽ നിന്നിറങ്ങി കിലിയൻ എംബപ്പേ രക്ഷകനായപ്പോൾ ലീഗ് 1 ൽ പാരീസ് സെന്റ് ജർമ്മന് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. ജയത്തോടെ ലീഗിൽ തുടർച്ചയായ 11 നയങ്ങളുമായി അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സൂപ്പർ താരം എംബപ്പേക്ക് പകരം സ്‌ട്രൈക്കർ സ്ഥാനത്ത് ചുപമോട്ടിങ്ങിനെ ഇറക്കിയാണ് പി എസ് ജി മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ മാർസെ നേരിയ ആധിപത്യം പുലർത്തിയതോടെ ചാംപ്യന്മാർക്ക് ഗോൾ നേടാനായില്ല. ഇതോടെ രണ്ടാം പകുതിയിൽ ചുപമോട്ടിങ്ങിനെ പിൻവലിച്ച അവർ എംബപ്പേയെ കളത്തിൽ ഇറക്കി. 65 ആം മിനുട്ടിൽ ഫ്രഞ്ച് താരം പി എസ് ജി യെ മുന്നിൽ എത്തിച്ചു. കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കേ ഡ്രാക്സലർ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു.

Advertisement