ക്ലാസിക്കോയിൽ തോറ്റിട്ടും ലൊപറ്റെഗിക്ക് കൂസലില്ല, “റയലിനെ ശരിയാക്കാൻ തനിക്കാകും”

എൽ ക്ലാസികോയിൽ വൻ പരാജയം നേരിട്ടും റയൽ മാഡ്രിഡ് പരിശീലകന് യാതൊരു കൂസലുമില്ല. തന്റെ ജോലിക്ക് യാതൊരു ഭീഷണിയുമില്ല എന്ന് പറഞ്ഞ റയൽ പരിശീലകൻ ലൊപറ്റെഗി താൻ തന്നെ റയലിനെ വിജയത്തിലേക്ക് നയിക്കും എന്ന് ആത്മ വിശ്വാസവും പ്രകടിപ്പിച്ചു. തനിക്ക് സങ്കടമുണ്ട് എന്നും എന്നാൽ ഇതൊക്കെ തിരിച്ച് പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഒക്ടോബർ മാത്രമാണ്. സീസൺ അവസാനിക്കാൻ ഒരുപാട് ദൂരമുണ്ട്. അപ്പോഴേക്ക് റയൽ ഇതൊക്കെ തിരിച്ച് പിടിക്കുമെന്നും തന്നെ കൊണ്ട് അതിനാകുമെന്ന് റയൽ പരിശീലകൻ പറഞ്ഞു. ബാഴ്സക്കെതിരെ അവരുടെ നാട്ടിൽ കളിക്കുക പ്രയാസമായിരുന്നു. എങ്കിലും രണ്ടാം പകുതിയിൽ റയൽ മികച്ച കളി കളിച്ചു. സുവാരസിന്റെ ഗോൾ വന്നതാണ് കളിയിലെ പ്രതീക്ഷ പോകാൻ കാരണം എന്നും ലൊപറ്റെഗി പറഞ്ഞു.