വിജയത്തോടെ പി എസ് ജി ഫ്രഞ്ച് ലീഗ് തുടങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് വിജയ തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ട്രോയ്സിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു പി എസ് ജിയുടെ വിജയം. പുതിയ സൈനിംഗുകളായ റാമോസ്, ഡൊണ്ണരുമ്മ, വൈനാൾഡം എന്നിവർ ഒന്നും ഇന്ന് പി എസ് ജി നിരയിൽ ഉണ്ടായിരുന്നില്ല. നെയ്മറും ഇന്ന് കളിച്ചിരുന്നില്ല.

മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ എൽ ഹജ്ജാം ആണ് ട്രോയിസിന് ലീഡ് നൽകിയത്. എന്നാൽ ആതിഥേയരുടെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് തന്നെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് പി എസ് ജി കളി തങ്ങളുടേതാക്കി മാറ്റി. ആദ്യ 19ആം മിനുട്ടിൽ പുതിയ താരം ഹകീമിയുടെ ഒരു ബുള്ളറ്റ് സ്ട്രൈക്കിലൂടെ പി എസ് ജി സമനില നേടി. രണ്ടു മിനുട്ടിനകം ഇക്കാർഡിയുടെ ഗോൾ പി എസ് ജിക്ക് ലീഡും നൽകി. എമ്പപ്പെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ.