നെയ്മറിന് രക്ഷിക്കാനായില്ല, പി എസ് ജിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി

അവസാന രണ്ട് ലീഗ് മത്സരങ്ങളിലും നെയ്മർ പി എസ് ജിയുടെ രക്ഷകനായെങ്കിൽ ഇന്ന് നെയ്മറിന് അതിനായില്ല. പി എസ് ജി ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വലിയ പരാജയം തന്നെ നേരിട്ടു. ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ റെയിംസാണ് പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇക്കാർഡി, കവാനി, എമ്പപ്പെ എന്ന് തുടങ്ങി പ്രമുഖർ ഒന്നും ഇല്ലാതെ ആയിരുന്നു പി എസ് ജി ഇന്ന് ഇറങ്ങിയത്.

കളിയുടെ 29ആം മിനുട്ടിൽ കമാറ ആയിരുന്നു പി എസ് ജിയുടെ വലയിലേക്ക് ആദ്യ ഗോൾ സ്കോർ ചെയ്തത്. അതിനു ശേഷം മുഴുനീള അറ്റാക്കിന് പി എസ് ജി ശ്രമിച്ചു എങ്കിലും കൌണ്ടർ അറ്റാക്കിംഗ് ടാക്ടിക്സ് വെച്ച് റെയിംസ് പി എസ് ജിയെ പിടിച്ചു കെട്ടി. കളിയുടെ അവസാന നിമിഷം ദിയയിലൂടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും പി എസ് ജി നേടി. ആകെ 28 ശതമാനം പൊസഷൻ മാത്രമെ റിയെംസിന് ഇന്ന് ഉണ്ടായിരുന്നുള്ളൂ. ഇന്ന് പരാജയപ്പെട്ടു എങ്കിലും പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്.

Previous articleകഷ്ടപ്പെട്ട് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleവിനീഷ്യസിന്റെ മാസ്മരിക ഗോൾ, ബ്രസീൽ കരുത്തിൽ റയൽ ലാലിഗയിൽ ഒന്നാമത്