ഗോളുമായി നെയ്മർ, പി എസ് ജിക്ക് വിജയ തുടക്കം

നെയ്മർ ഈ സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരത്തിൽ പി എസ് ജിക്ക് വിജയം. ഫ്രഞ്ച് ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ പി എസ് ജി കയെനിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. കവാനി, എമ്പപ്പെ തുടങ്ങിയവർ ഒന്നും ഇല്ലാത്തതിന്റെ ഒരു കുറവു പി എസ് ജി ഇന്ന് അറിഞ്ഞില്ല.

കളി തുടങ്ങി 10ആം മിനുട്ടിൽ തന്നെ ന്ര്യ്മർ തന്റെ ഗോൾ കണ്ടെത്തി. എങ്കിങ്കുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നെയ്മർ ഗോൾ. ആദ്യ പകുതിയിൽ തന്നെ റാബിയോയിലൂടെ പി എസ് ജി ലീഡ് രണ്ടാക്കിയും ഉയർത്തി. ഡി മറിയ ആയിരുന്നു രണ്ടാം ഗോളിന് അവസരം ഒരുക്കിയത്. കളിയുടെ അവസാന നിമിഷത്തിൽ യുവ താരം തിമോതി വിയ ആണ് മൂന്നാം ഗോൾ നേടിയത്. വിയയുടെ ആദ്യ ഫ്രഞ്ച് ലീഗ് ഗോളായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial