പി എസ് ജിയുടെ പുതിയ പരിശീലകൻ ആകാൻ സാധ്യതയിൽ മുന്നിൽ ഗാൽറ്റിയർ

20220608 192758

പോചടീനോയെ പുറത്താക്കാൻ തീരുമാനിച്ച പി എസ് ജി അവരുടെ പുതിയ പരിശീലകനായി പരിഗണിക്കുന്നത് ഫ്രഞ്ച് ക്ലബായ നീസിന്റെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ ആണ്. ജോസെ മൗറീനോ, സിദാൻ എന്നിവരുടെ പേരിൽ ഒക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും പി എസ് ജി ഗാൽറ്റിയറിനെ ആണ് ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് എന്ന് ഫബ്രിസിയോ റൊമാനോയും പറയുന്നു. പക്ഷേ ഈ നീക്കം പൂർത്തിയാക്കാനും ഒരുപാട് കടമ്പകൾ മറികടക്കേണ്ടതുണ്ട്.

നീസിന്റെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയർ ഒരു സീസൺ മുമ്പ് ലില്ലെയെ നയിച്ച് പി എസ് ജിയുടെ കയ്യിൽ നിന്ന് ഫ്രഞ്ച് ലീഗ് കിരീടം തട്ടിയെടുത്തിരുന്നു. അന്ന് ലീഗ് കിരീടം നേടി എങ്കിലും പിന്നാലെ ഗാൽറ്റിയർ ക്ലബ് വിട്ട് നീസിലേക്ക് പോവുക ആയിരുന്നു. 55കാരനായ പരിശീലകൻ മുമ്പ് സെന്റ് അറ്റിയെനെ ക്ലബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.