ഡി മറിയ യുവന്റസിൽ നിന്ന് അകലുന്നു, ബാഴ്സയിലേക്ക് അടുക്കുന്നു

പി എസ് ജി വിടുന്ന ഡി മറിയ യുവന്റസിലേക്ക് എത്താനുള്ള സാധ്യത മങ്ങുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഡി മറിയ യുവന്റസുമായി നടത്തുന്ന ചർച്ചകൾ ഇപ്പോൾ സുഖകരമായ പരിസ്തിതിയിൽ അല്ല ഉള്ളത്. ഡി മരിയ ബാഴ്സലോണയുമായി ചർച്ച നടത്തിയതാണ് യുവന്റസ് പിറകോട്ട് പോകാൻ കാരണം.

ഡി മറിയ ബാഴ്സലോണ പരിശീലകൻ സാവിയുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു. യുവന്റസ് ഡി മറിയക്ക് രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്തപ്പോൾ ബാഴ്സലോണ ഒരു വർഷത്തെ കരാർ ആണ് ഓഫർ ചെയ്യുന്നത്‌. ഒരു വർഷം കഴിഞ്ഞ് അർജന്റീനയിലേക്ക് പോകാൻ താല്പര്യപ്പെടുന്ന ഡി മറിയയും ഒരു വർഷത്തെ കരാർ ആണ് രണ്ട് ക്ലബുകളോടും ആവശ്യപ്പെട്ടത്‌‌. യുവന്റസ് അതിന് തയ്യാറാകാത്ത ആണ് താരം യുവന്റസിൽ നിന്ന് മാറി ബാഴ്സയുമായി ചർച്ച നടത്തിയത്.

ഡി മറിയ സ്പെയിനിലേക്ക് പോകുമോ ഇറ്റലിയിലേക്ക് പോകുമോ എന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ബാഴ്സലോണയിലേക്ക് ഡിമറിയ പോകാൻ ആണ് സാധ്യത കൂടുതൽ ഉള്ളത്.