എമ്പപ്പക്ക് ഇരട്ട ഗോൾ, പി എസ് ജി ലീഗിൽ ഒന്നാമത്

20210424 222753

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു മികച്ച വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ മെറ്റ്സിനെ ആയിരുന്നു പി എസ് ജി നേരിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജിക്ക് ഇരട്ട ഗോളുകളുമായി എമ്പപ്പെയാണ് വിജയം സമ്മാനിച്ചത്.

ഇന്ന് നാലാം മിനുട്ടിൽ തന്നെ പി എസ് ജി ലീഡ് എടുത്തു. എമ്പപ്പെ ആയിരുന്നു സ്കോറർ. 46ആം മിനുറ്റിൽ സെന്റോൺസെ പി എസ് ജിയെ ഞെട്ടിച്ച് കൊണ്ട് മെറ്റ്സിനായി സമനില നേടി. പക്ഷെ വീണ്ടും എമ്പപ്പെ പി എസ് ജിയുടെ രക്ഷകനായി. 59ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പെയുടെ രണ്ടാം ഗോൾ. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഇക്കാർഡി പി എസ് ജിയുടെ മൂന്നാം ഗോളും നേടി.

ഈ വിജയത്തോടെ 72 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 70 പോയിന്റുമായി ലിലെ രണ്ടാമതും നിൽക്കുന്നു. ലില്ല ഒരു മത്സരം കുറവാണ് കളിച്ചത്.