അടുത്ത സീസണിലും ബാഴ്സലോണ പരിശീലകനായി ഉണ്ടാകും എന്ന് കോമാൻ

20210424 205834

അടുത്ത സീസണിലും ബാഴ്സലോണ പരിശീലകനായി താൻ ഇവിടെ കാണും എന്ന് റൊണാൾഡ് കോമാൻ. തനിക്ക് പുതിയ പ്രസിഡന്റ് വലിയ പിന്തുണ ആണ് നൽകുന്നത്. അദ്ദേഹത്തോടെ സംസാരിക്കുമ്പോൾ ഒക്കെ അദ്ദേഹം തന്നെ വിശ്വാസമർപ്പിക്കുന്നതായാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ താൻ ഇവിടെ ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത് എന്ന് കോമാൻ പറഞ്ഞു.

അങ്ങനെ അല്ല കാര്യങ്ങൾ എങ്കിൽ ക്ലബ് തന്നോട് സംസാരിക്കും. എന്തായാലും തനിക്ക് ക്ലബിൽ അടുത്ത വർഷവും കരാർ ഉണ്ട് എന്ന് കോമാൻ പറഞ്ഞു. ലാലിഗ കിരീട പോരാട്ടത്തിൽ ഇപ്പോഴും ബാഴ്സലോണക്ക് തന്നെയാണ് സാധ്യത എന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നത് എന്നും കോമാൻ പറഞ്ഞു‌. ഇനി ലീഗിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ ബാഴ്സലോണക്ക് ലാലിഗ കിരീടം നേടാം.