ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്ന് പിഎസ്ജി

ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്ന് പിഎസ്ജി. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയുടെ ജയം. ലീഗ് 2 ടിമായ ലോറിയന്റിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി പ്രീ ക്വാർട്ടറിൽ കടന്നത്. പിഎസ്ജിയുടെ ഏക ഗോൾ നേടിയത് പാബ്ലോ സരാബിയയാണ്.

പ്രമുഖ താരങ്ങളെ വിശ്രമം അനുവദിച്ചെങ്കിലും ലോകോത്തര സ്ക്വാഡുമായാണ് ടൂഹൽ കളിക്കിറങ്ങിയത്. ഡി മരിയ,ഇക്കാർഡി,സരാബിയ,ഡ്രാക്സ്ലർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും 80 ആം മിനുട്ടിൽ മാത്രമാണ് പിഎസ്ജിക്ക് ജയം നേടാൻ സാധിച്ചത്. ലോറിയന്റിന്റെ ഗോൾ കീപ്പറുടെ മികച്ച സേവുകളും പിഎസ്ജിക്ക് തിരിച്ചടിയായി. എങ്കിലും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയുടെ നിഴൽ മാത്രമായിരുന്നു ഇന്നത്തേത്.

Previous articleഇന്ററിന് വീണ്ടും സമനില, കിരീട പോരാട്ടത്തിൽ പിന്നിലേക്ക്
Next articleരക്ഷകനായി മെസ്സി, സെറ്റിയന് ബാഴ്സലോണയിൽ ജയത്തോടെ തുടക്കം