ഇന്ററിന് വീണ്ടും സമനില, കിരീട പോരാട്ടത്തിൽ പിന്നിലേക്ക്

- Advertisement -

സീരി എ യിൽ കിരീടം ലക്ഷ്യം വെക്കുന്ന ഇന്ററിന് കനത്ത തിരിച്ചടിയായി സമനില. ലീഗിൽ 17 ആം സ്ഥാനത്തുള്ള ലച്ചെയാണ് അവരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ ആണ് നേടിയത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഇന്റർ സമനില വഴങ്ങുന്നത്. ഇതോടെ ഇന്നത്തെ മത്സരം ജയിച്ചാൽ യുവന്റസിന് ലീഗിൽ 4 പോയിന്റ് ലീഡ് ലഭിക്കും.

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ വൈകി നേടിയ ഗോളിൽ ഇന്റർ ജയം ഉറപ്പാക്കി എന്ന് പ്രതീഷിച്ചതാണ്. 71 ആം മിനുട്ടിൽ യുവ ഡിഫൻഡർ ബസ്റ്റോണി നേടിയ ഹെഡർ ഗോളാണ് ഇന്ററിന് ലീഡ് സമ്മാനിച്ചത്‌. പക്ഷെ വെറും 6 മിനുട്ടുകൾക്ക് ശേഷം ലച്ചെ സ്കോർ തുല്യമാക്കി. മൻകോസുവാണ് അവർക്ക് വിലപ്പെട്ട 1 പോയിന്റ് സമ്മാനിച്ച ഗോൾ നേടിയത്.

Advertisement