രക്ഷകനായി മെസ്സി, സെറ്റിയന് ബാഴ്സലോണയിൽ ജയത്തോടെ തുടക്കം

- Advertisement -

ലാ ലീഗയിൽ ബാഴ്സലോണക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ ഗ്രനാഡയെ പരാജയപ്പെടുത്തിയത്. പത്തുപേരുമായി മുപ്പത് മിനുട്ടോളം കളിച്ച ഗ്രനാഡക്കെതിരെ ബാഴ്സയുടെ ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. രണ്ടാം പകുതിയിൽ 69 ആം മിനുട്ടിലായിരുന്നു ഗ്രനഡയുടെ സ്പാനിഷ് താരം ജെർമെയ്ൻ സാഞ്ചെസ് ചുവപ്പ് കണ്ട് പുറത്ത് പോയത്. 76 ആം മിനുട്ടിൽ ബാഴ്സലോണക്ക് വേണ്ടി മെസ്സി വിജയ ഗോൾ നേടി.

കളിയുടെ 83 ശതമാനത്തോളം പന്ത് കൈവശം ബാഴ്സ വെച്ചിരുന്നെങ്കിലും ഡിയാഗോ മാർട്ടിനെസിന്റെ ഗ്രനഡ മികച്ച പ്രതിരോധമാണ് ഉയർത്തിയത്. സെറ്റിയന് ആദ്യ മത്സരത്തിൽ തന്നെ ജയവും ആരാധകരുടെ സപ്പോർട്ടും നേടിയെടുക്കാനായി. ലാ ലീഗ പോയന്റ് നിലയിൽ 43 പോയന്റുമായി ബാഴ്സലോണയാണ് ഒന്നമതുള്ളത്. ബാഴ്സയുടെ അടുത്ത‌ മത്സരം കോപ്പ ഡെൽ റേയിൽ ഇബിസക്കെതിരെയാണ്.

Advertisement