പാക്കിസ്ഥാന്‍ ടി20 ലോകകപ്പ് ജയിച്ചാലും അവര്‍ ശരിയായ ദിശയിലല്ല – ഷൊയ്ബ് അക്തര്‍

Pakistanengland

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ തകര്‍ന്നുവെങ്കിലും ടി20 പരമ്പരയിൽ ജയത്തോടെ മികച്ച തുടക്കമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ടി20 ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടീമായി പാക്കിസ്ഥാന്‍ മാറുകയാണെന്നും അത് ശരിയായ ദിശയല്ലെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

ടീം ടി20 ലോകകപ്പ് നേടിയാലും അവര്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഫോക്കസ് ടി20യിൽ മാത്രം ഒതുങ്ങാതെ ടെസ്റ്റിലും ഏകദിനത്തിലും ആകണമെന്നും അക്തര്‍ സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രതിഭയുണ്ടെങ്കിലും 50 ഓവര്‍ കളിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും ഷൊയ്ബ് അക്തര്‍ പറഞ്ഞു. 20 ഓവര്‍ കളിക്കുവാന്‍ സാധിക്കുന്ന പാക്കിസ്ഥാന് ഏകദിനത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാകുന്നില്ലെന്നും അക്തര്‍ കൂട്ടിചേര്‍ത്തു.