ടോസ് നേടി സിംബാബ്‍വേ, അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

Zimbabwe

ഹരാരെയിൽ അഫ്ഗാനിസ്ഥാനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് സിംബാബ്‍വേ. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് സിംബാബ്‍വേ ക്യാപ്റ്റന്‍ ക്രെയിഗ് ഇര്‍വിന്‍ ആണ് നേടിയത്. കോവിഡ് കാരണം ഏറെ നാളായി ഈ പരമ്പര മാറ്റി വയ്ക്കുകയായിരുന്നു.

30 ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ്സ് ലക്ഷ്യമാക്കിയാണ് ഇരു രാജ്യങ്ങളും ഇറങ്ങുന്നത്. സിംബാബ്‍വേ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ 2-3 എന്ന നിലയിൽ നമീബിയയോട് പരാജയം ഏറ്റു വാങ്ങിയിരുന്നു.

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz(w), Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Najibullah Zadran, Mohammad Nabi, Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Fazalhaq Farooqi, Fareed Ahmad Malik

സിംബാബ്‍വേ: Regis Chakabva(w), Innocent Kaia, Craig Ervine(c), Wesley Madhevere, Sikandar Raza, Milton Shumba, Ryan Burl, Donald Tiripano, Tendai Chatara, Tanaka Chivanga, Blessing Muzarabani

Previous articleപോചടീനോ പോകും, പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ പി എസ് ജി
Next articleമാർക്കസ് ജോസഫ് മൊഹമ്മദൻസിൽ തുടരും