മിലാൻ വിട്ട ലിയണാർഡോ പിഎസ്ജിയിൽ തിരിച്ചെത്തി

മുൻ എ സി മിലാൻ സ്പോർട്ടിങ് ഡയറക്ടർ ലിയണാർഡോ പിഎസ്ജിയിൽ തിരിച്ചെത്തി. മുൻപ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായും ലിയണാർഡോ പ്രവർത്തിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മിലാനു സാധിക്കാത്തതിനാൽ പരിശീലകൻ ഗട്ടൂസോയാണ് ആദ്യം പുറത്ത് പോയത്.

പിന്നാലെ മുൻ മിലാൻ താരവും പരിശീലകനുമായ ലിയണാർഡോയും പുറത്ത് പോയിരുന്നു. ബ്രസീലിയൻ താരമായ ലിയണാർഡോ മിലാന്റെയും മിലാന്റെ ബദ്ധവൈരികളായ ഇന്ററിന്റേയും മുൻ പരിശീലകനായിരുന്നു. പിഎസ്ജിയിൽ വെരാട്ടിയെയും ഇബ്രയെയും തിയാഗോ സിൽവയെയും എത്തിച്ചതിനു പിന്നിൽ ലിയണാർഡോ ആയിരുന്നു.