നെയ്മർ പി എസ് ജി വിട്ട് എങ്ങോട്ടുമില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

3

പി എസ് ജി താരം നെയ്മർ ക്ലബ് വിട്ടു പോകില്ല എന്ന് ഉറപ്പായി. നെയ്മറും പി എസ് ജിയുമായി പുതിയ കരാർ ധാരണയിൽ എത്തിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 വരെയുള്ള കരാർ ആണ് നെയ്മർ ഒപ്പുവെച്ചത്. 29കാരനായ താരം 2017 മുതൽ പി എസ് ജിക്ക് ഒപ്പം ഉണ്ട്. പി എസ് ജിക്ക് വേണ്ടി ഇതുവരെ 112 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 85 ഗോളുകൾ താരം ഈ സമയം കൊണ്ട് നേടി. ഒപ്പം 51 അസിസ്റ്റും താരം സംഭാവന ചെയ്തു. ക്ലബിനൊപ്പം ഒമ്പത് കിരീടങ്ങളും നെയ്മർ നേടി.

അടുത്ത മൂന്ന് വർഷത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം പി എസ് ജി നേടുക ആണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാർ. വർഷം 30 മില്യൺ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മർ സമ്പാദിക്കുക‌. ക്ലബിന്റെ ഭാവി പദ്ധതികളിൽ താരം സന്തോഷവാൻ ആണ് എന്ന് താരം കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു. മുമ്പ് പി എസ് ജി വിടാൻ ഏറെ ശ്രമിച്ച താരമാണ് നെയ്മർ. ഈ കരാർ വാർത്ത വന്നതോടെ ബാഴ്സലോണയുടെ നെയ്മറിനെ സ്വന്തമാക്കാം എന്ന പ്രതീക്ഷ അവസാനിച്ചു

Previous articleനൗമന്‍ അലിയ്ക്ക് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടം, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍
Next articleനിരാശയിൽ സ്പർസ്, ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞു