പരിക്ക് മാറി, നെയ്മർ റയൽ മാഡ്രിഡിനെതിരെ കളിക്കും

- Advertisement -

ഒരു മാസ കാലത്തിനു ശേഷം പി എസ് ജി താരം നെയ്മർ തിരിച്ചെത്തുന്നു. കഴിഞ്ഞ മുതൽ പി എസ് ജിയുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ച നെയ്മർ പി എസ് ജിക്കായി ഈ വരുന്ന ആഴ്ച കളത്തിൽ ഇറങ്ങും. ഈ വെള്ളിയാഴ്ച നടക്കുന്ന ലീഗ് മത്സരത്തിൽ നെയ്മർ മാച്ച് സ്ക്വാഡിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ട്. ലില്ലെയെ ആണ് മറ്റന്നാൾ പി എസ് ജി നേരിടുന്നത്.

വെള്ളിയാഴ്ച സബ്ബായാകും നെയ്മർ ഇറങ്ങുക. അതിനു പിന്നാലെ വരുന്ന നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന് എതിരായും നെയ്മർ കളിക്കും. വരുന്ന ചൊവ്വാഴ്ച ആണ് പി എസ് ജിയും റയലും തമ്മിലുള്ള മത്സരം. കഴിഞ്ഞ മാസം ബ്രസീലിനായി സൗഹൃദ മത്സരം കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്.

Advertisement