പിങ്ക്‌ ബോൾ ടെസ്റ്റ് ഒരു പുതിയ യുഗത്തിന്റെ ആരംഭമെന്ന് അശ്വിൻ

- Advertisement -

ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഒരു പുതിയ യുഗത്തിന് ആരംഭമായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. വെള്ളിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് മത്സരം. ഇരു ടീമുകളുടെയും ആദ്യ ഡേ നൈറ്റ് മത്സരം കൂടിയാണ് ഇത്.

ഡേ നൈറ്റ് ടെസ്റ്റ് കൊണ്ട് കൂടുതൽ കാണികളെ ഗ്രൗണ്ടിലേക്ക് ആകർഷിക്കാൻ പാറ്റ്‌മെന്നും ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടത്ര പരിഗണന കിട്ടുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അശ്വിൻ പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റിലെ സമയമാറ്റം ജോലി കഴിഞ്ഞ് ആരാധകർക്ക് കളി കാണാനുള്ള അവസരം ലഭിക്കുമെന്നും അശ്വിൻ പറഞ്ഞു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം ആധികാരികമായി ജയിച്ച് 1-0ന് മുൻപിലാണ്.

Advertisement