“പി എസ് ജി തനിക്ക് യോജിച്ച ക്ലബ്, അരങ്ങേറ്റം നടത്താനായി കാത്തിരിക്കുന്നു” – മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയിൽ കരാർ ഒപ്പുവെച്ച ലയണൽ മെസ്സി പുതിയ ക്ലബിലേക്ക് എത്തിയതിൽ സന്തോഷവാനാണെന്ന് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. പി എസ് ജിയിലെ കരിയർ ആരംഭിക്കാൻ താൻ അക്ഷമനായി കാത്തിരിക്കുകയാണ് എന്ന് മെസ്സി പറഞ്ഞു. പി എസ് ജിക്കും തനിക്കും ഒരേ ലക്ഷ്യങ്ങൾ ആണെന്നും ക്ലബിന്റെയും തന്റെയും സ്വപനങ്ങൾ ഒരുപോലെയാണെന്നും മെസ്സി പറഞ്ഞു. ഈ ക്ലബിലെ താരങ്ങളും പരിശീലകരും എത്ര മികവുള്ളവരാണെന്ന് തനിക്ക് അറിയാമെന്നും മെസ്സി പറഞ്ഞു‌.

ഈ ക്ലബിനൊപ്പം വളരാൻ താൻ ആഗ്രഹിക്കുന്നു എന്നും അർജന്റീനൻ താരം പറഞ്ഞു. പി എസ് ജിയുടെ ഗ്രൗണ്ടിൽ കാലെടുത്ത് വെക്കാൻ കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു. ഈ ശനിയാഴ്ച പി എസ് ജിയുടെ സ്ട്രാറ്റ്സ്ബർഗിന് എതിരായ ലീഗ് മത്സരത്തിൽ മെസ്സി അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.