ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പിഴ വിധിച്ച് ഐസിസി

indiaenglandrootkohli

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ മോശം ഓവര്‍ നിരക്കിന് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരെ പിഴ വിധിച്ചു. മാച്ച് ഫീസിന്റെ നാല്പത് ശതമാനം പിഴ കൂടാതെ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളും ഇരു ടീമുകളിൽ നിന്ന് കുറച്ചിട്ടുണ്ട്.

രണ്ട് ഓവറാണ് നിശ്ചിത സമയത്തിനെക്കാളും ഇരു ടീമുകളും കുറവ് എറിഞ്ഞത്. 20 ശതമാനം മാച്ച് ഫീസും ഒരു പോയിന്റുമാണ് കുറവ് വന്ന ഓരോ ഓവറിനും പിഴയായി വിധിച്ചത്. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ലോര്‍ഡ്സിൽ നാളെ ആരംഭിക്കും.

Previous article“പി എസ് ജി തനിക്ക് യോജിച്ച ക്ലബ്, അരങ്ങേറ്റം നടത്താനായി കാത്തിരിക്കുന്നു” – മെസ്സി
Next articleറെക്കോർഡ് തുകയ്ക്ക് അപുയിയ മുംബൈ സിറ്റിയിൽ, താരത്തിന് 11 കോടിയുടെ കരാർ