വീണ്ടുമൊരു യുവതാരത്തെ എത്തിച്ച് സോസീഡാഡ്, മൊഹമെദ് അലി ചോ ഇനി സ്പാനിഷ് ലീഗിൽ

യൂറോപ്പിലെ വമ്പന്മാർ നോട്ടമിട്ട ഒരു യുവതാരത്തെ ടീമിൽ എത്തിച്ച് റയൽ സോസീഡാഡ്. ഫ്രഞ്ച് താരം മുഹമ്മദ് അലി ചോ ഉടനെ സോസീഡാഡുമായി കരാരിൽ എത്തും. ഫ്രഞ്ച് ലീഗിലെ ആംങ്ങേഴ്സിൽ നിന്നുമാണ് താരം സ്പാനിഷ് ലീഗിലേക്ക് എത്തുന്നത്. ടീമുകൾ തമ്മിൽ കൈമാറ്റ തുകയിൽ ധാരണയായി.

ലിവർപൂൾ, ടോട്ടനം, ലെപ്സീഗ് തുടങ്ങിയ വമ്പന്മാർ നോട്ടമിട്ടിരുന്നെങ്കിലും താരവുമായി ധാരണയിൽ എത്താൻ സോസീഡാഡിനായി. ഫ്രഞ്ച് മുന്നേറ്റതാരത്തിനായി ഏകദേശം 12 മില്യൺ യൂറോയോളം സോസീഡാഡ് ചെലവാക്കും. ഔദ്യോഗിക കരാറിൽ താരം ഉടനെ ഒപ്പിടും എന്നാണ് സൂചനകൾ
20220615 115609
സുബിമെന്റി, ഐസക് തുടങ്ങിയ യൂറോപ്പിലെ വമ്പന്മാരുടെ നോട്ടപ്പുള്ളികൾ ഉള്ള ടീമിലേക്കാണ് ചോ എത്തുന്നത്. കഴിഞ്ഞ സീസണിൽ തുടക്കത്തിൽ ലീഗിലെ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ആറാം സ്ഥാനം മാത്രം നേടി തൃപ്തി പെടേണ്ടി വന്ന സോസീഡാഡ് ഇത്തവണ മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ കൂടിയാണ് പതിനെട്ടുകാരനെ എത്തിക്കുന്നത്

ഫ്രഞ്ച് ലീഗിൽ ആംങ്ങേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ടു സീസനുകളിലായി 47 മത്സരങ്ങളിൽ ഈ മുന്നേറ്റതാരം ഇറങ്ങി. ഫ്രഞ്ച് ലീഗിൽ ഒദ്യോഗിക കരാറിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ചോ.