“ഡാർവിൻ നൂനസിന് ലിവർപൂളിൽ ഒരു സമ്മർദ്ദവും ഉണ്ടാകില്ല” – ക്ലോപ്പ്

ഇന്നലെ റെക്കോർഡ് തുക നൽകി ലിവർപൂൾ സ്വന്തമാക്കിയ ഡാർവിൻ നൂനസിന് ലിവർപൂളിൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാകില്ല എന്ന് പരിശീലകൻ ക്ലോപ്പ് പറഞ്ഞു. നൂനസിന് ആവശ്യമായ സമയം നൽകാനാണ് ക്ലബ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഡാർവിൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുള്ള താരമാണെന്ന് നാമെല്ലാവരും തിരിച്ചറിയേണ്ടത് പ്രധാനമാണ് എന്ന് ക്ലോപ്പ് പറഞ്ഞു.

താൻ ഇനിയും പുരോഗമിക്കാൻ ഉണ്ട് എന്ന് അവൻ സ്വയം തിരിച്ചറിയുന്നുണ്ട്. ഉറപ്പാണ്. അവന്റെ ശ്രദ്ധയും വിനയവും എനിക്ക് ഇഷ്ടമാണ് എന്ന് ക്ലോപ്പ് പറഞ്ഞു. ഞങ്ങൾക്ക് ഇതിനകം തന്നെ മികച്ച ആക്രമണ ഓപ്ഷനുകൾ ഉണ്ട്, നൂനസ് ഇപ്പോൾ അതിന്റെ ഭാഗമാകുന്നു എന്നെ ഉള്ളൂ. അതുകൊണ്ട് തന്നെ അവന്റെ മേൽ ഒരു സമ്മർദ്ദവും ഉണ്ടാകില്ല. ക്ലോപ്പ് പറഞ്ഞു.

നൂനസ് വളരെക്കാലം നീണ്ട ഒരു കരാർ ആണ് ഇവിടെ ഒപ്പുവെച്ചത്, അവന്റെ കഴിവുകളെ പരിപോഷിപ്പിക്കാനും അവൻ വളരുന്നത് കാണാനും ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്ലോപ്പ് പറഞ്ഞു.