ലയണൽ മെസ്സിയെ ടീമിൽ നിർത്താനുള്ള നീക്കങ്ങൾ പിഎസ്ജി ശക്തമാക്കുന്നു. ഈ മാസത്തോടെ തന്നെ ചർച്ചകൾ പൂർത്തീകരിക്കാൻ ആണ് പിഎസ്ജിയുടെ ശ്രമം. വരും ആഴ്ചകളിൽ മെസ്സിയും പിഎസ്ജിയും ചർച്ചകൾ തുടരുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എത്രയും പെട്ടെന്ന് ഔദ്യോഗിക കരാർ തയ്യാറാക്കി ഒപ്പിടാൻ ആണ് ശ്രമം. അതേ സമയം പുതിയ കരാർ എത്ര കാലത്തേക്ക് ആവുമെന്നുള്ളതടക്കമുള്ള കാര്യങ്ങളിൽ ഇരു കൂട്ടരും ധാരണയിൽ എത്തുന്നതെ ഉള്ളൂ.
മെസ്സിയുടെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അത് കൊണ്ട് തന്നെ ജനുവരിക്ക് ശേഷം മറ്റു ടീമുകളുമായി ചർച്ച നടത്താൻ തരത്തിനാവും. എന്നാൽ പിഎസ്ജിയിൽ തന്നെ തുടരാനാണ് മെസിക്ക് താൽപര്യം എന്നാണ് സൂചനകൾ. ഇന്റർ മയാമി അടക്കമുള്ള ടീമുകൾ താരത്തിന് പിറകെ ഉണ്ടെന്ന് സൂചയുണ്ടായിരുന്നു. ലോകകപ്പ് വിജയത്തോടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച ഫോമുകളിൽ ഒന്നിൽ പന്ത് തട്ടുന്ന താരത്തെ ടീമിൽ നിലനിർത്താൻ പിഎസ്ജിയും ഏതു വിധേനയും ശ്രമിക്കും.