മെസ്സിക്ക് ഇത് എന്തു പറ്റി!! ഫ്രഞ്ച് ലീഗിൽ ഇനിയും ഗോളോ അസിസ്റ്റോ നൽകാൻ ആവാതെ ലയണൽ മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വിട്ട് മെസ്സി പോയപ്പോൾ ക്ഷീണിച്ചത് ബാഴ്സലോണ മാത്രമല്ല ഒപ്പം മെസ്സി കൂടെ ആണ് എന്ന് വേണം കരുതാൻ. കഴിഞ്ഞ ആഴ്ച ചാമ്പ്യൻസ് ലീഗിൽ നിർണായക പ്രകടനം പി എസ് ജിക്ക് ആയി നടത്താൻ മെസ്സിക്ക് ആയിരുന്നു. പക്ഷെ പി എസ് ജിയിൽ ഇതുവരെ മെസ്സി നമ്മുക്ക് ഒക്കെ പരിചതനായ സാക്ഷാൽ മെസ്സി ആയി ഉയർന്നിട്ടില്ല. ലീഗ് നവംബറിൽ എത്താനായിട്ടും മെസ്സി ഒരു ഗോൾ പോലും ഫ്രഞ്ച് ലീഗിൽ നേടിയില്ല എന്നതാണ് പ്രധാന ആശങ്ക.

പി എസ് ജിക്ക് ആയി 4 ലീഗ് മത്സരങ്ങൾ ഇതുവരെ കളിച്ച മെസ്സി നേടിയ പൂജ്യം ഗോളുകൾ ആണ്. ഗോൾ മാത്രമല്ല ഒരു അസിസ്റ്റ് നൽകാനും മെസ്സിക്ക് ഇതുവരെ ആയിട്ടില്ല. മെസ്സി തന്റെ കരിയറിൽ ഇതാദ്യമായാണ് നാലു ലീഗ് മത്സരങ്ങളിൽ ഒരു ഗോളോ ഒരു അസിസ്റ്റോ നൽകാതെ കടന്നു പോകുന്നത്. മെസ്സിയുടെ മോശം പ്രകടനങ്ങൾക്ക് കാരണം പരിശീലകൻ പോചടീനോ ആണെന്നാണ് ആരാധകരുടെ വിമർശനം. അവർ പോചടീനോയെ പുറത്താക്കാനുള്ള പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.