എമ്പപ്പെക്ക് പരിക്ക്, പി.എസ്.ജിക്ക് വമ്പൻ തിരിച്ചടി

- Advertisement -

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെക്ക് പരിക്ക്. കോപ്പ ഡി ഫ്രാൻസ് ഫൈനലിൽ സെയിന്റ് ഏറ്റിയനെ നേരിടവയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി. താരത്തെ ഒരുപാട് നേരം ഗ്രൗണ്ടിൽ ചികിത്സ നൽകിയതിന് ശേഷം താരം നേരെ ഡ്രസിങ് റൂമിലേക്ക് പോവുകയും ചെയ്തു. താരം കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

സെയിന്റ് ഏറ്റിയൻ താരം പെരിൻ ആണ് എമ്പപ്പെയെ ഫൗൾ ചെയ്തത്. തുടർന്ന് താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധ കഴിഞ്ഞുള്ള ആദ്യ പ്രധാന മത്സരത്തിൽ എമ്പപ്പെക്ക് പരിക്കേറ്റത് പി.എസ്.ജിക്ക് വമ്പൻ തിരിച്ചടിയാണ്. കോപ്പ ലിഗ ഫൈനലിന് ശേഷം പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് മത്സരവും ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റയാണ് പി.എസ്.ജിയുടെ എതിരാളികൾ.

Advertisement