ഫ്രാൻസിൽ എമ്പപ്പെയ്ക്ക് ഗോൾഡൻ ബൂട്ട്!!

ഫ്രാൻസിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പി എസ് ജിയുടെ യുവതാരം എമ്പപ്പെ. ഇന്നലെ ലീഗിലെ അവസാന മത്സരത്തിലും ഗോൾ നേടിയാണ് എമ്പപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഇന്നലെ റീംസിനെതിരായ മത്സരം 3-1ന് പി എസ് ജി തോറ്റിരുന്നു. ആ മത്സരത്തിലെ ഏക പി എസ് ജി ഗോൾ നേടിയ എമ്പപ്പെ 33 ഗോളുകളുമായി ലീഗ് അവസാനിപ്പിച്ചു.

എമ്പപ്പെയുടെ ആദ്യ ഗോൾഡൻ ബൂട്ടാണിത്. 2014-15 സീസണിൽ ലകാസെറ്റ് ഗോൾഡൻ ബൂട്ട് നേടിയ ശേഷം ഫ്രഞ്ച് ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ഫ്രഞ്ച് താരമായി എമ്പപ്പെ മാറി. ഈ സീസൺ ഫ്രഞ്ച് ലീഗിൽ 29 മത്സരങ്ങൾ മാത്രമെ എമ്പപ്പെ കളിച്ചിട്ടുള്ളൂ. ആ മത്സരങ്ങളിൽ നിന്നാണ് 33 ഗോളുകൾ എമ്പപ്പെ നേടിയത്. ഒപ്പം ഏഴു അസിസ്റ്റുകളും എമ്പപ്പയ്ക്ക് ഇത്തവണ ലീഗിൽ ഉണ്ട്.