അല്ലെഗ്രിക്ക് പിന്നാലെ യുവന്റസ് U23 പരിശീകനും പുറത്തേക്ക്

യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി ക്ലബ്ബ് വിട്ടതിന് പിന്നാലെ അണ്ടർ 23 പരിശീലകനെ പുറത്താക്കി യുവന്റസ്. U23 കോച്ച് മൗറോ സിരോനെല്ലിയെയാണ് യുവന്റ്സ് പുറത്താക്കിയത്.

ഇറ്റലിയിലെ പുതിയ നിയമമനുസരിച്ച് അണ്ടർ 23 ടീമുകൾക്ക് മൂന്നാം ഡിവിഷൻ ലീഗായ സീരി സിയിൽ കളിക്കാമായിരുന്നു. എന്നാൽ ഈ സീസണിൽ യുവന്റ്സിന് 12ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 12 ജയങ്ങളും 19‌ പരാജയങ്ങളൂം ഈ സീസണിൽ യുവന്റസിന് ഏറ്റുവാങ്ങേണ്ടയതായി വന്നു. യുവന്റസ് പരിശീലകൻ ആരാണെന്ന് ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. പുതിയ കോച്ചിനോടൊപ്പം യൂത്ത് ടീം പരിശീലകനേയും നിയമിക്കാനായിരിക്കും ക്ലബ്ബി‌ന്റെ തീരുമാനം.