താൻ യുവന്റസിൽ തന്നെ തുടരും എന്ന് മാറ്റ്യുഡി

ഫ്രാൻസ് ഇന്റർനാഷണൽ താരം ബ്ലെയിസ് മാറ്റുഡി യുവന്റസിൽ തന്നെ തുടരും എന്ന് അറിയിച്ചു. 2017 മുതൽ യുവന്റസിന്റെ ഭാഗമാണ് മാറ്റ്യുഡി. താൻ യുവന്റസിൽ അതീവ സന്തോഷവാനാണെന്ന് മാറ്റുഡി പറഞ്ഞു‌. 100 ശതമാനം താൻ ഇവിടെ തുടരുമെന്ന് പറഞ്ഞ മാറ്റുഡി തന്റെ കരാർ പുതുക്കുന്നത് ഏജന്റ് നോക്കും എന്നും പറഞ്ഞു.

2017 പി എസ് ജിയിൽ നിന്നായിരുന്നു മാറ്റുഡി ഇറ്റലിയിലേക്ക് എത്തി. 32കാരനായ മാറ്റുഡിയെ അവസാന രണ്ടു സീസണിലും ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം സ്വന്തമാക്കി. താൻ തുടരുന്നതിനൊപ്പം അലെഗ്രിയും ക്ലബിനൊപ്പം തുടരുമെന്നാണ് വിശ്വാസം എന്നും മാറ്റുഡി പറഞ്ഞു. അലെഗ്രി മികച്ച കോച്ചാണെന്നും അദ്ദേഹം യുവന്റസിന്റെ കൂടെ ഉണ്ടാകണം എന്നും മാറ്റുഡി പറഞ്ഞു. മുമ്പ് പി എസ് ജിക്കു വേണ്ടി 200ലധികം മത്സരങ്ങൾ കളിച്ച താരമാണ് മാറ്റുഡി.